കണ്ണൂർ: എസ്.എൻ. കോളേജിൽ ഓണാഘോഷത്തിനിടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. ക്യാമ്പസിനകത്ത് ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ഏറ്റുമുട്ടൽ.


വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞതോടെ ടൗൺ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ പോലീസെത്തി. ഇടപെടലിനെ തുടർന്ന് ഇരുപക്ഷവും പിരിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അഫ്‌നാസ്, അഭി, അശ്വിൻ ഘോഷ്, മൃദുൽ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 10 പേരും കേസിലെ പ്രതികളാണ്.
SFI-KSU clash during Onam celebrations at SN College; Case filed against 14 people